സെൽഫോണിൽ നിന്നുള്ള റേഡിയേഷൻ കൊണ്ട് കാൻസർ വരും എന്നൊക്കെ സോഷ്യൽ മീഡിയയിലും മറ്റും ധാരാളം പ്രചാരണങ്ങൾ നടക്കുന്നുണ്ട്. സത്യത്തിൽ ഇതിന് ഒരു അടിസ്ഥാനവുമില്ല. ലോകത്താകമാനം മൊബൈൽ ഫോൺ റേഡിഷനുമായി ബന്ധപ്പെട്ട് ഒരുപാട് പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഒരു പഠനത്തിലും സെൽഫോൺ റേഡിയേഷൻ ക്യാന്സറിനുകാരണമാകുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടില്ല.